Saturday, July 23, 2016

ഗണേശാരാധന

ഗണേശാരാധന


നിത്യേന രാവിലെ സൂര്യോദയത്തിന് മുമ്പ് എഴുന്നേറ്റ് ദേഹശുദ്ധിവരുത്തി, ഈറനോ വെളുത്തതോ ആയ വസ്ത്രം ധരിച്ച് ഗണേശാരാധന തുടങ്ങാം. ഗണേശവിഗ്രഹമോ, ചിത്രമോ വെച്ച് അതിനു മുന്നിലെ നിലവിളക്കില്‍ നെയ്യോ, എണ്ണയോ ഒഴിച്ച് ദീപം തെളിയിക്കുക. വിഘ്‌നാദികളെ അകറ്റുന്ന ഗണേശനെ മനസ്സില്‍ ധ്യാനിച്ച് ശ്രീഗണേശസൂക്തങ്ങള്‍, ഗണേശസഹസ്രനാമം എന്നിവ ഭക്തിപൂര്‍വം ഉരുവിടുക. സാധാരണക്കാര്‍ക്ക് എളുപ്പം ചെയ്യാവുന്നതും അനുഭവം ഉണ്ടാക്കുന്നതും ആയ വിനായക ഉപാസന ഇതുതന്നെ.




വെള്ളിയാഴ്ചകളിലെ ഗണപതി ക്ഷേത്രദര്‍ശനം കൂടുതല്‍ ഫലം തരുമെന്നാണ് പറയപ്പെടുന്നത്. കറുകമാല ഗണപതിക്ക് പ്രിയങ്കരവും, അപ്പം, അട, മോദകം തുടങ്ങിയവ വളരെ ഇഷ്ടവുമാണ്. കേതുര്‍ദശയിലും കേതു അപഹാരങ്ങളിലും കഴിയുന്നവരുടെ ദുരിതങ്ങള്‍ ഒഴിവാക്കി കിട്ടുവാന്‍ വിനായക ചതുര്‍ത്ഥിദിനത്തില്‍ ഗൃഹത്തില്‍ ഗണപതിഹോമം നടത്തുന്നത് അതിശ്രേഷ്ഠമാണ്.





ആത്മീയചൈതന്യത്തിന്റെ കേന്ദ്രബിന്ദുവുമായ മൂലാധാരചക്രത്തിന്റെ അടിസ്ഥാനദേവതയാണ് ശ്രീ മഹാഗണപതി. നമ്മളില്‍ കുടികൊണ്ട് ശക്തിയും ബുദ്ധിയും പ്രവഹിപ്പിക്കുന്ന ശ്രീ മഹാഗണപതിയെ പ്രീതിപ്പെടുത്തി സര്‍വ്വവിഘ്‌നങ്ങളും അകറ്റി അഭീഷ്ടസിദ്ധി കൈവരിക്കുവാനുള്ള മഹാപുണ്യദിനം കൂടിയാണ് വിനായകചതുര്‍ത്ഥി. തുലാമാസത്തിലെ തിരുവോണം, മീനമാസത്തിലെ പൂരവും ശ്രീമഹാഗണപതിക്ക് പ്രധാനപ്പെട്ടദിനങ്ങളാണ്.





No comments:

Post a Comment